HomeNewsElectionതദ്ദേശ തിരഞ്ഞെടുപ്പ്: കുറ്റിപ്പുറം പഞ്ചായത്തിൽ പോളിംഗ് ശതമാനം 75.19%

തദ്ദേശ തിരഞ്ഞെടുപ്പ്: കുറ്റിപ്പുറം പഞ്ചായത്തിൽ പോളിംഗ് ശതമാനം 75.19%

kuttippuram-panchayath

തദ്ദേശ തിരഞ്ഞെടുപ്പ്: കുറ്റിപ്പുറം പഞ്ചായത്തിൽ പോളിംഗ് ശതമാനം 75.19%

കുറ്റിപ്പുറം: പഞ്ചായത്തിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 75.19 ശതമാനം വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 76.75 ശതമാനമായിരുന്നു. വൈകീട്ട് ആറിനുമുൻപുതന്നെ എല്ലാ വാർഡുകളിലും വോട്ടിങ് പൂർത്തിയായിരുന്നു. പല ബൂത്തുകളിലും രാവിലെ 11 വരെയും വൈകീട്ട് മൂന്നിനുശേഷവുമാണ് വോട്ടർമാർ കൂടുതലായെത്തിയത്. 11-ാം വാർഡായ ഹിൽടോപ്പിന്റെ പോളിങ് ബൂത്തായ പേരശ്ശന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം ബൂത്തിൽ രാവിലെ രണ്ടു തവണയായി അരമണിക്കൂറോളം വോട്ടിങ് മെഷീൻ തകരാറിലായി. ശക്തമായ മത്സരം നടന്ന വാർഡുകളിൽ രാവിലെ മുതൽ വോട്ടർമാരുടെ നല്ല തിരക്കായിരുന്നു. വാർഡ് 13 എടച്ചലം, 22 നരിക്കുളം എന്നിവിടങ്ങളിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. എടച്ചലത്ത് കൈയാങ്കളിയും നടന്നു. പഞ്ചായത്ത് ഭരണം നിലനിർത്തുമെന്ന് യുഡിഎഫും ഇത്തവണ ഭരണം തിരിച്ചുപിടിക്കുമെന്ന് എൽഡിഎഫും അവകാശപ്പെടുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!