HomeNewsCrimeRapeആത്മീയത മറയാക്കി പീഡനം; യൂട്യൂബറെ പൊക്കി കുളത്തൂർ പോലീസ്

ആത്മീയത മറയാക്കി പീഡനം; യൂട്യൂബറെ പൊക്കി കുളത്തൂർ പോലീസ്

youtuber-sajil-magicpath

ആത്മീയത മറയാക്കി പീഡനം; യൂട്യൂബറെ പൊക്കി കുളത്തൂർ പോലീസ്

മൂർക്കനാട്: ദിവ്യഗർഭം ധരിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുട്യൂബറായ വ്യാജ സിദ്ധൻ അറസ്റ്റിൽ. മിറാക്കിൾ പാത്ത് എന്ന യൂട്യൂബ് ചാനൽ നടത്തുന്ന കാളികാവ് ഉദിരംപൊയിൽ സജിൽ(36) എന്ന ശൈഖുനാ സജിൽ ചെറുപാണക്കാടിനെയാണ് കൊളത്തൂർ പൊലീസ് തിരുവനന്തപുരം നെടുമങ്ങാട് വച്ച് പിടികൂടിയത്. കൊളത്തൂരിൽ വാടകയ്ക്ക് താമസിക്കുന്ന പരാതിക്കാരിയെ ആഭിചാരക്രിയകൾ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിക്കുകയും പരാതിക്കാരി താമസിക്കുന്ന ക്വാർട്ടേഴ്സിൽ വെച്ച് ബലാത്സംഗം ചെയ്തെന്നുമാണ് കേസ്. ഇയാൾക്കെതിരെ കല്പകഞ്ചേരി പൊലീസിൽ സമാനമായ കേസുണ്ട്. ഈ കേസിലെ പരാതിക്കാരിയുടെ അടുത്ത ബന്ധുവാണ് കൊളത്തൂർ സ്വദേശിനി. ആത്മീയകാര്യങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന പ്രതിയുടെ യൂട്യൂബ് ചാനലിന് നിരവധി ഫോളോവേഴ്സുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊളത്തൂർ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!