HomeNewsReligionതൃക്കാർത്തിക 2025; കലവറ നിറയ്ക്കൽ ആരംഭിച്ചു

തൃക്കാർത്തിക 2025; കലവറ നിറയ്ക്കൽ ആരംഭിച്ചു

kalavara-2025-kadampuzha

തൃക്കാർത്തിക 2025; കലവറ നിറയ്ക്കൽ ആരംഭിച്ചു

വളാഞ്ചേരി : തൃക്കാർത്തിക മഹോത്സവത്തിന്റെ കലവറ നിറയ്ക്കൽ ഉത്ഘാടനം വ്യാഴാഴ്ച രാവിലെ ക്ഷേത്രനടയിൽ വെച്ച് മലബാർ ദേവസ്വം ബോർഡ്‌ മലപ്പുറം അസിസ്റ്റന്റ് കമ്മിഷണർ
കെ കെ പ്രമോദ് കുമാർ നിർവഹിച്ചു. കാടാമ്പുഴ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എസ് രഞ്ജൻ അധ്യക്ഷനായി. മലബാർ ദേവസ്വം ബോർഡ്‌ ഇൻസ്‌പെക്ടർ കെ ബാബുരാജ്, കാടാമ്പുഴ ദേവസ്വം മാനേജർ കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.ഡിസംബർ 4 ന് നടക്കുന്ന തൃക്കാർത്തിക പിറന്നാൾ സദ്യക്കുള്ള വിഭവങ്ങൾ ഭക്തർ സംഭവനയായി സമർപ്പിച്ചു. ഡിസംബർ 3 വരെ കലവറ നിറയ്ക്കൽ തുടരും. ഭക്തജനങ്ങൾക്ക് പിറന്നാൾ സദ്യക്കുള്ള വിഭവങ്ങൾ സംഭാവനയായി സമർപ്പിക്കാവുന്നതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!