HomeNewsDevelopmentsകുറ്റിപ്പുറം ചെല്ലൂർ പോത്തിനിപ്പാടം കുളം പുനർനിർമിക്കുന്നു

കുറ്റിപ്പുറം ചെല്ലൂർ പോത്തിനിപ്പാടം കുളം പുനർനിർമിക്കുന്നു

chellur-pothanipadam-pond-kuttippuram

കുറ്റിപ്പുറം ചെല്ലൂർ പോത്തിനിപ്പാടം കുളം പുനർനിർമിക്കുന്നു

കുറ്റിപ്പുറം : വാർഡ് അഞ്ചിലെ ചെല്ലൂർ പോത്തിനിപ്പാടം കുളം പുനർനിർമിക്കുന്നു. പതിറ്റാണ്ടുകളായി തകർന്നുകിടക്കുന്ന കുളത്തിന്റെ പുനർനിർമാണത്തിന് വാർഡംഗം സാബാ കരീമിന്റെ നിരന്തര ഇടപെടലിലൂടെ ജലസേചന വകുപ്പിൽനിന്ന് 35 ലക്ഷം രൂപ അനുവദിച്ചു. ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അടങ്കൽ തയ്യാറാക്കി. ഈ മാസം അഞ്ചിന് ടെൻഡർ നടപടിയും പൂർത്തീകരിച്ചു. വേനൽക്കാലത്ത് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും. പുനർനിർമാണം പൂർത്തീകരിക്കുന്നതോടെ പ്രദേശവാസികൾക്ക് കുളിക്കാനും കർഷകർക്ക് കൃഷി ആവശ്യങ്ങൾക്കും കുളത്തിലെ വെള്ളം ഉപയോഗപ്പെടുത്താം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!