HomeNewsDevelopmentsകാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ അനുബന്ധ റോഡ്; കുറ്റിപ്പുറത്ത് 10 ഭൂവുടമകൾ സമ്മതപത്രം കൈമാറി

കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ അനുബന്ധ റോഡ്; കുറ്റിപ്പുറത്ത് 10 ഭൂവുടമകൾ സമ്മതപത്രം കൈമാറി

kangapuzha-kadavu--agreement-room

കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ അനുബന്ധ റോഡ്; കുറ്റിപ്പുറത്ത് 10 ഭൂവുടമകൾ സമ്മതപത്രം കൈമാറി

കുറ്റിപ്പുറം: കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറം ഭാഗത്ത് അനുബന്ധറോഡ് നിർമാണത്തിനായി സ്ഥലം വിട്ടുനൽകുന്നവരുടെ യോഗം നടന്നു. സ്ഥലം എംഎൽഎ പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ വിളിച്ചുചേർത്ത യോഗത്തിൽ 10 ഭൂവുടമകൾ സ്ഥലം വിട്ടുനൽകാനുള്ള സമ്മതപത്രം എംഎൽഎയ്ക്ക് കൈമാറി. ഏറ്റെടുക്കേണ്ട ഭൂമി, വസ്തുവകകൾ, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് പാലക്കാട് സ്ഥലമേറ്റെടുക്കൽ വിഭാഗം തഹസിൽദാർ എ. മുരളീധരൻ യോഗത്തിൽ വിശദീകരിച്ചു. കുറ്റിപ്പുറം ഭാഗത്ത് 41 ആളുകളിൽനിന്നായി 58.78 സെന്റ് ഭൂമിയാണ് അനുബന്ധറോഡിനായി ഏറ്റെടുക്കേണ്ടത്. സമ്മതപത്രം നൽകിയ ഭൂവുടമകൾക്ക് അവർക്കു കണക്കാക്കിയ നഷ്ടപരിഹാരത്തുക സംബന്ധിച്ച വിശദവിവരങ്ങൾ യോഗത്തിൽ തഹസിൽദാർ അറിയിച്ചു. സി.കെ. ജയകുമാർ, പരപ്പാര സിദ്ദീഖ്, ടി.കെ. മുഹമ്മദ് ബഷീർ, എം.എസ്. അനിൽകുമാർ, കെ. സുമിത, ടി.എം. രാജ്, റഹീസ് പുത്തലത്ത് എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!