HomeNewsInaugurationവളാഞ്ചേരി നഗരസഭ പാലിയേറ്റീവ് ഐ.പി ക്രോണിക്ക് ഡിസബിലിറ്റി മാനേജ്മെൻ്റ് ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

വളാഞ്ചേരി നഗരസഭ പാലിയേറ്റീവ് ഐ.പി ക്രോണിക്ക് ഡിസബിലിറ്റി മാനേജ്മെൻ്റ് ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

chronic-disability-management-physiotherapy-unit-valanchery

വളാഞ്ചേരി നഗരസഭ പാലിയേറ്റീവ് ഐ.പി ക്രോണിക്ക് ഡിസബിലിറ്റി മാനേജ്മെൻ്റ് ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ പാലിയേറ്റീവ് ഐ.പി ക്രോണിക്ക് ഡിസബിലിറ്റി മാനേജ്മെൻ്റ് ഫിസിയോ തെറാപ്പി യൂണിറ്റ് ആരോഗ്യ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈൻ ആയി നിർവ്വഹിച്ചു. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ സ്വാഗതം പറഞ്ഞു. കിടപ്പിലായ രോഗികളെ വളരെ മികച്ചരീതിയിൽ ശുശ്രൂഷ നൽകുന്നതിനും അത്തരത്തിലുള്ള രോഗികൾക്ക് മികച്ച ചികിത്സ നൽകുന്നതിന് വേണ്ടിയാണ് പാലിയേറ്റ് ഐ.പി ആരംഭിച്ചിട്ടുള്ളത്. തദ്ദേശസ്വായം ഭരണത്തിന് കീഴിൽ കേരളത്തിൽ തന്നെ ആദ്യമായി ആരംഭിക്കുന്ന പാലിയേറ്റീവ് ഐ.പി കേന്ദ്രമാണ് വളാഞ്ചേരി നഗരസഭയിൽ ആരംഭിച്ചത്.കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള കെട്ടിടത്തിൽ നവീകരണം നടത്തിയാണ് ഐ.പി കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഡോക്‌ടറുടെ നേതൃത്വത്തിൽ പരിശോധയും, 24×7നഴ്‌സിൻ്റെ സേവനം ലഭ്യമാകുകയും ചെയ്യും. പാലിയേറ്റീവ് ജനറൽ സെക്രട്ടറി ഡോ.എൻ.എം മുജീബ്റഹ്മാൻ, നഗരസഭ വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഇബ്രാഹിം മാരാത്ത്, മുജീബ് വാലാസി, ദീപ്‌തി ഷൈലേഷ്,ജില്ല മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഷിബുലാൽ,മെഡിക്കൽ ഓഫീസർ ഡോ.നസീറ ചെറുവക്കത്ത്, കെ.എം ഗഫൂർ,വി.പി സാലിഹ്,ഡോ.റിയാസ്, ജബ്ബാർ നടക്കാവിൽ തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർയാരായ ഈസ മാസ്റ്റർ,എൻ.നൂർജഹാൻ,സദാനന്ദൻ കോട്ടീരി,കമറുദ്ധീൻ പാറക്കൽ,നൗഷാദ് നാലകത്ത്, സിദ്ധീഖ് ഹാജി കളപ്പുലാൻ,കെ.വി ഉണ്ണികൃഷ്ണൻ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖവ്യക്തിത്വങ്ങൾ, ആരോഗ്യ വിഭാഗം ജീവനക്കാർ,ആശവർക്കർമാർ പരിപാടിയിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!