വളാഞ്ചേരി നഗരസഭ സ്റ്റേഡിയം നാടിന് സമർപ്പിച്ചു

വളാഞ്ചേരി:-വളാഞ്ചേരിയുടെ കായിക പ്രമികളുടെ ചിറകാല സ്വാപ്നമായ നഗരസഭ സ്റ്റേഡിയം ജനാരവങ്ങളുടെയും വാദ്യഘോഷ മേളങ്ങളുടെയും അകമ്പടിയോടെ ഉത്സവാന്തരീക്ഷത്തിൽ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻതങ്ങൾ നാടിന് സമർപ്പിച്ചു.നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.നഗരസഭയുടെ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഡിയം നിർമ്മാണം നടത്തിയത്.നാളുകളായി വളാഞ്ചേരി പ്രദേശം കായികരംഗത്ത് മുന്നേറാൻ ആഗ്രഹിച്ചിരുന്ന ആ വലിയ സ്വപ്നമാണ് യാഥാർത്ഥ്യമായത്. വളാഞ്ചേരി ഫുട്‍ബോൾ അസോസിയേഷൻ കൊട്ടാരത്ത് നഗരസഭക്ക് സൗജന്യമായി വിട്ടു തന്ന 2 ഏക്കർ സ്ഥലത്താണ് മനോഹരമായ ഇലവൻസ് സ്റ്റേഡിയം നിർമ്മിച്ചിട്ടുള്ളത്.പത്ത് വർഷങ്ങൾക്ക് മുമ്പ് സ്റ്റേഡിയത്തിന് സ്ഥലം ഏറ്റെടുത്തിരുന്നു എങ്കിലും സാങ്കേതികപ്രശ്‌നങ്ങളാൽ പ്രവ്യത്തി നീണ്ടുപോകുയായിരുന്നു.വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്ഥിരം സമിതി അദ്ധ്യക്ഷരായ റൂബിഖാലിദ്,സി.എം റിയാസ്,ഇബ്രാഹിം മാരാത്ത്,ദീപ്‌തി ഷൈലേഷ് വി.എഫ്.എ സെക്രട്ടറി വി.പി അബ്ദുറഹിമാൻ,കൗൺസിലർമാരായ എൻ.നൂർജഹാൻ,ഈസ നമ്പ്രത്ത്,അസിസ്റ്റൻ്റ് എഞ്ചിനീയർ പ്രഭാവതി,രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരായ രാജൻ മാസ്റ്റർ,നീറ്റുക്കാട്ടിൽ മുഹമ്മദലി,പറശ്ശേരി അസൈനാർ,സി.അബ്ദുന്നാസർ,വെസ്റ്റേൺ പ്രഭാകരൻ,കെ.മുഹമ്മദലി,സി.ദാവൂദ് മാസ്റ്റർ,വി.പി സാലിഹ്,പി.പി ഹമീദ് എന്നിവർ സംസാരിച്ചു.കൗൺസിലർമാരായ ഷീഹാബുദ്ദീന്‍ പാറക്കല്‍, ഷൈലജ കെ.വി,സിദ്ദീഖ് ഹാജി, സുബിത രാജന്‍,സാജിത, തസ്ലീമ പി ,താഹിറ ഇസ്മയില്‍, ഷാഹിന റസാക്ക് ,ബദരിയ മുനീർ,കമറുദ്ദീന്‍ പാറക്കല്‍, ഷൈലജ പിലാക്കോളില്‍ പറമ്പില്‍,സദാനന്ദന്‍ കോട്ടീരി,ആബിദ മന്‍സൂർ,കെ വി ഉണ്ണികൃഷ്ണൻ,വി.എഫ്.എ ഭാരവാഹികൾ,ക്ലബ്ബ് ഭാരവാഹികൾ,തൊഴിലുറപ്പ് തൊഴിലാളികൾ,നാട്ടുക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
