HomeNewsAccidentsവളാഞ്ചേരിയിൽ ലോറി തലയിലൂടെ കയറി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

വളാഞ്ചേരിയിൽ ലോറി തലയിലൂടെ കയറി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

valanchery-scooter-accident-nov-2025

വളാഞ്ചേരിയിൽ ലോറി തലയിലൂടെ കയറി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

വളാഞ്ചേരി: വളാഞ്ചേരിയിൽ സ്കൂട്ടറും ലോറിയും തമ്മിൽ കൂടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. എടയൂർ എളയമ്പറമ്പിൽ റഫീഖിന്റെ ഭാര്യ ജംഷീന (27) ആണ് മരിച്ചത്. സംസ്ഥാന പാത 73ൽ വളാഞ്ചേരി സി.എച് അശുപത്രിക്ക് മുന്നിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറി നിയന്ത്രണം വിട്ട് സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഡ്രൈവിംഗ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു അപകടമെന്ന് പോലീസ് അറിയിച്ചു. നാട്ടുകാരും വളാഞ്ചേരി പോലീസും ചേർന്ന് ജംഷീനയുടെ മൃതശരീരം നടക്കാവ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!