കുറ്റിപ്പുറം പഞ്ചായത്തിലെ പൊറ്റപ്പുറം-നാവാമുകുന്ദ റോഡ് നവീകരണം പൂർത്തിയായി

കുറ്റിപ്പുറം : നാലുപതിറ്റാണ്ടിലേറെയായി തകർന്നുകിടന്ന കുറ്റിപ്പുറം പഞ്ചായത്തിലെ ഒന്നാംവാർഡിൽപ്പെട്ട പൊറ്റപ്പുറം-നാവാമുകുന്ദ റോഡിന്റെ പുനർനിർമാണം പൂർത്തിയായി. കുറ്റിപ്പുറം, തിരുനാവായ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന തോട്ടായി പാലത്തിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഉയരാൻതുടങ്ങിയിട്ട് കാലമേറെയായി. ഇതിനകം നിരവധി പ്രതിഷേധങ്ങളും നടന്നിട്ടുണ്ട്. വിവിധ ഫണ്ടുകളിൽനിന്നായി 12 ലക്ഷം രൂപ ചെലവിലാണ് നവീകരണം പൂർത്തീകരിച്ചത്. തിരുനാവായ നാവാമുകുന്ദ സ്കൂൾ, സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രം, മദ്രസ തുടങ്ങിയിടങ്ങളിലേക്കെല്ലാം ഈ പ്രദേശത്തുകാർ ആശ്രയിക്കുന്ന ഏക റോഡാണിത്.
നവീകരിച്ച റോഡിന്റെ ഉദ്ഘാടനം വാർഡംഗം ജയചിത്ര നിർവഹിച്ചു. എൻ.പി. മുഹമ്മദ് അലി, സി.കെ. മജീദ് ഗുരുക്കൾ, പി.പി. ഹംസ, വേണു പൊറ്റപ്പുറം, എ.കെ. അഷ്റഫ്, കെ.പി. പ്രേമൻ, കെ. അഫ്സൽ, വാസുദേവൻ നമ്പൂതിരി, സുഹറ, കുഞ്ഞാലൻ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
