വളാഞ്ചേരി നഗരസഭയിൽ വയോജനങ്ങൾക്കുള്ള കട്ടിൽ രണ്ടാം ഘട്ട വിതരണം നടന്നു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള കട്ടിൽ രണ്ടാം ഘട്ട വിതരണം നടന്നു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.രണ്ട് ഘട്ടങ്ങളിലായി 300 ഗുണഭോക്താക്കൾക്കാണ് കട്ടിൽ വിതരണം ചെയ്തത്.ആദ്യ ഘട്ടത്തിൽ 150 പേർക്ക് വിതരണം ചെയ്തിരുന്നു.വരും ദിവസങ്ങളിൽ ബാക്കിയുള്ള വാർഡുകളിലെ ഗുണഭോക്താക്കൾക്കും കട്ടിൽ ലഭിക്കും.60 വയസ്സ് കഴിഞ്ഞ നഗരസഭയിൽ സ്ഥിരതാമസമുള്ളവർക്കാണ് പദ്ധതിയുടെ ഭാഗമാകാൻ കഴിയുക.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞു. മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,എൻ.നൂർജഹാൻ,തസ്ലീമ നദീർ,ഷാഹിന റസാഖ്,സദാനന്ദൻ കോട്ടീരി,സുബിത രാജൻ,താഹിറ ഇസ്മായിൽ,ഐ.സി.ഡി.എസ് സൂപ്പർ വൈസർ രഹിന സണ്ണി തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
