വാർഡ് വിഭജനം അട്ടിമറിച്ചെന്നാരോപണം; കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ നടത്തി സിപിഎം
കുറ്റിപ്പുറം: പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരേയും വാർഡ് വിഭജനം അട്ടിമറിച്ചതിനെതിരേയും സിപിഎം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ നടത്തി. ഏരിയാ സെക്രട്ടറി വി.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. വി.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.കെ. ജയകുമാർ, എസ്. ദിനേശ്, കെ.ടി. ബുഷറ, സി. വേലായുധ, ഐ.വി. രതീഷ്, എ.കെ. റഷീദ്, ടി.പി.എം. സൈനുദീൻ, കെ.കെ. പ്രീതി തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here