പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജയന്തി; പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ച് ബിജെപി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി
വളാഞ്ചേരി : പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജയന്തിയോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ച് ബിജെപി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി. അനുസ്മരണയോഗം മണ്ഡലംപ്രസിഡന്റ് കെ.ടി. അനിൽകുമാർ ഉദ്ഘാടനംചെയ്തു. പുഷ്പാർച്ചനയും നടത്തി. മണ്ഡലം ജനറൽസെക്രട്ടറി പി.പി. പ്രഭീഷ് അധ്യക്ഷതവഹിച്ചു. എസ്‌സി മോർച്ചാ ജില്ലാപ്രസിഡന്റ് വാസു കോട്ടപ്പുറം, ബിജെപി ജില്ലാകമ്മിറ്റി അംഗം ഉണ്ണി വൈക്കത്തൂർ, മണ്ഡലം ജനറൽ സെക്രട്ടറി എ. സുഭാഷ്, കർഷകമോർച്ചാ ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. ശ്രീശൻ, കെ.പി. അയ്യപ്പൻ, രഞ്ജു രാങ്ങാട്ടൂർ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here