HomeNewsPublic Issueവട്ടപ്പാറ സർവീസ് റോഡിനു ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം; കളക്ടറെ സന്ദർശിച്ചു കത്ത് നൽകി വളാഞ്ചേരി നഗരസഭചെയർമാൻ

വട്ടപ്പാറ സർവീസ് റോഡിനു ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം; കളക്ടറെ സന്ദർശിച്ചു കത്ത് നൽകി വളാഞ്ചേരി നഗരസഭചെയർമാൻ

valanchery-municipal-chairman-letter

വട്ടപ്പാറ സർവീസ് റോഡിനു ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം; കളക്ടറെ സന്ദർശിച്ചു കത്ത് നൽകി വളാഞ്ചേരി നഗരസഭചെയർമാൻ

വളാഞ്ചേരി:-നാഷണല്‍ ഹൈവേ 66-ലെ വട്ടപ്പാറ ഭാഗത്ത് സര്‍വീസ് റോഡ് നിര്‍മ്മാണം സംബന്ധിച്ച് നാഷണല്‍ ഹൈവേ പ്രോജക്റ്റ് ഡയറക്ടര്‍ നഗരസഭ ചെയർമാന് നൽകിയ കത്തിനെ തുടർന്ന് സർവ്വീസ് റോഡ് നിർമ്മിക്കുന്നതിനായി റവന്യൂ ഭൂമി വിട്ടുനൽക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ജില്ലകളക്ടർ വി.ആർ വിനോദിനെ നേരിൽ കണ്ട് നഗരസഭചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ കത്ത് നൽകി. വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസിയും ചെയർമാനോപ്പം ഉണ്ടായിരുന്നു.മലപ്പുറം ജില്ലയിലെ നാഷണല്‍ ഹൈവേ റോഡ് നിര്‍മ്മാണവുമായി ബന്ധപെട്ട് മലപ്പുറം ജില്ല കളക്ടരുടെ ചേമ്പറില്‍ വെച്ച് ചേര്‍ന്ന ജനപ്രതിനിധികളുടെയും, നാഷണല്‍ ഹൈവേ പ്രൊജക്റ്റ് ഡയറക്ടറുടെയും, നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തെ തുടര്‍ന്നും, പൊന്നാനി പാര്‍ലമെന്‍റ് മണ്ഡലം MP അബ്ദുസ്സമദ് സമദാനി MPയുടെ അടിയന്തിര നിര്‍ദ്ദേശ പ്രകാരവും നാഷണല്‍ ഹൈവേ പ്രോജക്ട് ഡയറക്ടര്‍ പ്രവീണ്‍ എന്നവര്‍ സര്‍വീസ് റോഡ് അവസാനിക്കുന്ന സ്ഥലം സന്ദര്‍ശിക്കുകയും, പിന്നീട് കോട്ടക്കല്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ സര്‍വീസ് റോഡ് നിര്‍മ്മിക്കാം എന്ന് MP ക്ക് ഉറപ്പു നല്‍കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് 12.08.2025 നു ഭൂമി ഏറ്റെടുത്തു കൊടുക്കുവാന്‍ ജില്ലാ കളക്ടര്‍ക്ക് പ്രോജക്ട് ഡയറക്ടര്‍ കത്ത് നല്‍കിയിരുന്നു. നിലവിൽ ഓണിയിൽ പാലത്തിന് സമീപം ഉള്ള സർവ്വീസ് റോഡിൽ ഇറങ്ങിയാണ് പെരിന്തൽമണ്ണ, പട്ടാമ്പി, പാലക്കാട് പ്രദേശത്തേക്കുള്ളവർ യാത്ര ചെയ്യുന്നത്. സര്‍വീസ് റോഡ് പണി പൂര്‍ത്തിയാകാത്തത് കാരണം ഇത് വലിയ തോതില്‍ വളാഞ്ചേരി ടൗണില്‍ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. വട്ടപ്പാറ സർവ്വീസ് റോഡ് അവസാനിക്കുന്നിടത്ത് റോഡ് നിർമ്മിക്കുന്നതിന് സമീപത്ത് നിന്നും ഭൂമി ഏറ്റെടുത്ത് നൽകിയാൽ മാത്രമേ സർവീസ് റോഡ് തുറന്ന് നൽകാനാവുകയുള്ളു എന്നും, ഇതിനായി ടി സ്ഥലം ഏറ്റെടുത്ത് നൽകുന്നതിന് നാഷണല്‍ ഹൈവേ പ്രോജക്റ്റ് ഡയറക്ടര്‍ ജില്ല കളക്ടർക്ക് കത്ത് നൽകിയിരുന്നു. നിലവില്‍ ഈ പ്രദേശത്ത് നാഷണല്‍ ഹൈവേക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലം പൂര്‍ണ്ണമായും റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ നിന്നാണ്. അങ്ങനെയുള്ള ഒരു സ്ഥലത്താണ് സര്‍വീസ് റോഡ് ഇല്ലാതെ അവിടെ അവസാനിപ്പിക്കാനുള്ള ശ്രമം. ആയത് കൊണ്ട് ഗതാഗത സുരക്ഷയും പൊതുജനങ്ങളുടെ സൗകര്യവും പരിഗണിച്ച് പദ്ധതിയുടെ പുരോഗതി തടസ്സപ്പെടാതിരിക്കുവാന്‍, ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തക്ക സമയോചിതവും അടിയന്തിരവുമായ നടപടി സ്വീകരിക്കണമെന്നും, ഇതിനായി നഗരസഭയുടെ ഭാഗത്തു നിന്നും വേണ്ടത്ര സഹായസഹകരണങ്ങള്‍ ലഭ്യമാക്കുന്നതാണെന്നും, വട്ടപ്പാറ ഭാഗത്തെ സര്‍വീസ് റോഡ് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി റവന്യൂ ഭൂമി ഏറ്റെടുക്കല്‍ നടപടി അടിയന്തിര പ്രാധാന്യത്തോടെ കൈക്കൊള്ളണമെന്ന് നഗരസഭ ചെയർമാൻ കളക്ടറോട് ആവശ്യപ്പെട്ടു. റവന്യൂ ഭൂമി ആയത് കൊണ്ട് വളരെ പെട്ടെന്ന് ഭൂമി ഏറ്റെടുത്ത് നാഷണൽ ഹൈവേക്ക് കൈമാറാവുന്നതാണെന്നും, ഈ വിഷയത്തിൽ അടിയന്തിര പ്രാധ്യാന്യത്തോടെ ഭൂമി കൈമാറാനുള്ള നടപടികൾ പെട്ടെന്ന് കൈകൊള്ളാമെന്നും കളക്ടർ ചെയര്മാനോട് പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!