വളാഞ്ചേരി നഗരസഭയിൽ തൊഴിൽസ്റ്റേഷൻ പ്രവർത്തനം തുടങ്ങി
വളാഞ്ചേരി : വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ തൊഴിൽസ്റ്റേഷൻ പ്രവർത്തനം തുടങ്ങി. നഗരസഭയിലെ അഭ്യസ്തവിദ്യർക്ക് അനുയോജ്യമായ തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഓക്ടോബർ നാലിന് വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ തൊഴിൽമേള സംഘടിപ്പിക്കും. നഗരസഭയിലെ അഞ്ഞൂറിലധികം പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ജില്ലയ്ക്കകത്തും പുറത്തുനിന്നുമുള്ള സ്ഥാപനങ്ങൾ തൊഴിൽമേളയിൽ പങ്കെടുക്കുമെന്നും ഉദ്യോഗാർഥികൾ മുൻകൂട്ടി രജിസ്‌ട്രേഷൻ പൂർത്തിയാക്കാനായി തൊഴിൽസ്റ്റേഷൻ പ്രയോജനപ്പെടുത്തണമെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് നഗരസഭാധ്യക്ഷൻ അറിയിച്ചു. ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കാനാവശ്യമായ നൈപുണ്യപരിശീലനവും നഗരസഭ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈസ്‌ചെയർപേഴ്‌സൺ റംല മുഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, നഗരസഭാ സെക്രട്ടറി എച്ച്. സീന, ക്ലീൻസിറ്റി മാനേജർ ടി.പി. അഷറഫ്, കില റിസോഴ്‌സ് പേഴ്‌സൺ കെ.കെ. ഹംസ, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് ബാലകൃഷ്ണൻ, എൻയുഎൽഎം സിറ്റിമിഷൻ മാനേജർ സുബൈറുൽ അവാൻ, കുടുംബശ്രീ ഉപജീവന ഉപസമിതി കൺവീനർ സുനിതാരമേശ് എന്നിവരും ആരോഗ്യവിഭാഗം ജീവനക്കാരും പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here