കോട്ടയ്ക്കൽ പുത്തൂർ ജങ്ഷനിൽ 16 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
കോട്ടയ്ക്കൽ : വില്പനയ്ക്കായെത്തിച്ച 16 കിലോ കഞ്ചാവുമായി മൂന്നു പേർ കോട്ടയ്ക്കൽ പോലീസ് പിടികൂടി. പശ്ചിമബംഗാൾ ബർദ്ദമാൻ സ്വദേശികളായ സദൻദാസ് (25), അജദ് അലി ഷെയ്ക്ക് (21), തനുശ്രീ ദാസ് (24) എന്നിവരാണ് വ്യാഴാഴ്ച രാവിലെ കോട്ടയ്ക്കലിലെ പുത്തൂർ ജങ്ഷനിൽ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ പിടിയിലായത്. കുറ്റിപ്പുറത്തുനിന്ന് ഒാട്ടോറിക്ഷയിൽ താമസസ്ഥലത്തേക്കു വരുമ്പോഴാണ് സംഭവം. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. കോട്ടയ്ക്കൽ സിെഎ പി. സംഗീത്, എസ്െഎ റിഷാദ് അലി എന്നിവരുടെ നേതൃത്വത്തിൽ കോട്ടയ്ക്കൽ പോലീസും ജില്ലാ ഡൻസാഫ് അംഗങ്ങളും സംയുക്തമായാണ് പരിശോധന നടത്തിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here