ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ ‘ജലമാണ് ജീവൻ’ കാംപെയ്ൻ പ്രവർത്തനങ്ങൾ തുടങ്ങി
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ ‘ജലമാണ് ജീവൻ’ കാംപെയ്ൻ പ്രവർത്തനങ്ങൾ തുടങ്ങി. സംസ്ഥാനത്ത് ജലജന്യരോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രത്യേകിച്ച് അമീബിക് മസ്തിഷ്കജ്വരം വർധിക്കുന്നതിനെത്തുടർന്നാണ് സർക്കാർ നിർദേശപ്രകാരം കാംപെയ്ൻ സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു നടന്ന പ്രത്യേകയോഗത്തിൽ ആരോഗ്യപ്രവർത്തകർ, എഡിഎസ്/സിഡിഎസ് അംഗങ്ങൾ, ഹരിതകർമസേനാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 31നുള്ളിൽ പഞ്ചായത്തിലെ മുഴുവൻ കുളങ്ങളും കിണറുകളും വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസ് ഉദ്ഘാടനംചെയ്തു. കെ. മാനുപ്പ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ വി.ടി. അമീർ, എൻ. കദീജ, കെ.വി. സുനിത, പഞ്ചായത്ത് സെക്രട്ടറി എച്ച്. രാധമ്മ, അസിസ്റ്റന്റ് സെക്രട്ടറി എ.എസ്. ഷാനിമോൾ, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ അഭിജിത്ത് എന്നിവർ പ്രസംഗിച്ചു. ഇരിമ്പിളിയം പൊതുജനാരോഗ്യകേന്ദ്രത്തിലെ ജെഎച്ച്ഐ രാഗേഷ് ക്ലാസെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here