എടയൂർ ഇല്ലത്തുപടിയിൽ വികസിത കേരളം കാംപെയ്ൻ സംഘടിപ്പിച്ചു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് 11ാം വാർഡ് ഇല്ലത്തുപടിയിൽ മിഷൻ-2025 വികസിതകേരളം കാംപെയ്ൻ സംഘടിപ്പിച്ചു. ഒബിസി മോർച്ചാ സംസ്ഥാനപ്രസിഡന്റ് എം. പ്രേമൻ ഉദ്ഘാടനംചെയ്തു. ബിജെപി ബൂത്ത് പ്രസിഡന്റ് കെ. ശ്രീകാന്ത് അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ, ജില്ലാക്കമ്മിറ്റി അംഗം ഉണ്ണി വൈക്കത്തൂർ, എസ്സി മോർച്ചാ ജില്ലാ പ്രസിഡന്റ് എൻ.പി. വാസുദേവൻ, മണ്ഡലം ട്രഷറർ കെ.വി. സുരേന്ദ്രൻ, ഒബിസി മോർച്ചാ ജില്ലാകമ്മിറ്റി അംഗം കെ.വി. മണികണ്ഠൻ, വി.ടി. രാഘവൻ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here