വളാഞ്ചേരിയിൽ നവീകരിച്ച കോതേതോടിൻ്റെയും നടപ്പാതയുടെയും ഉദ്ഘാടനം നടന്നു
വളാഞ്ചേരി:-മലപ്പുറം ജില്ല പഞ്ചായത്ത് നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി വളാഞ്ചേരി നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും നവീകരിച്ച കോതേതോടിൻ്റെയും, നടപ്പാതയുടെ സമർപ്പണത്തിൻ്റെയും ഉദ്ഘാടനം മലപ്പുറം ജില്ലപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മായിൽ മൂത്തേടം നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.ആദ്യഘട്ടത്തിൽ പാലത്തിന് സമീപത്ത് നിന്നും നഗരസഭ സ്റ്റേഡിയം വരെ 200 മീറ്റർ വരെ കൈവരി സ്ഥാപിച്ച് കട്ട വിരിച്ച് മനോഹരമാക്കിയാണ് നടപ്പാത നിർമ്മിച്ചത്. രണ്ടാം ഘട്ടത്തിൽ കോളേജ് മുതൽ പാങ്ങാടച്ചിറ വരെ നടപ്പാതയും കൈവരിയും സ്ഥാപിക്കും,നിലവിൽ ഇതിൻ്റെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. ചെണ്ട വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ആലിൻചുവടിന് സമീപത്ത് നിന്നും ആരംഭിച്ച ഘോക്ഷയാത്ര പരിപാടിയെ മനോഹരമാക്കി. നഗരസഭയുടെ സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായും,പ്രഭാത സായാഹന സവാരിക്കുമായാണ് ഇത്തരത്തിലുള്ള പദ്ധതികൾ നഗരസഭ നടപ്പിലാക്കുന്നത്. വൈസ്ചെയർപേഴ്സൺ റംല മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ റൂബി ഖാലിദ്, മുജീബ് വാലാസി, സി.എം റിയാസ്, കൗൺസിലർമാരായ ഈസ നബ്രത്ത്, എൻ.നൂർജഹാൻ, സിദ്ധീഖ് ഹാജി കളപ്പുലാൻ,ശിഹാബ് പാറക്കൽ, വീരാൻക്കുട്ടി പറശ്ശേരി, സദാനന്ദൻ കോട്ടീരി, രാഷ്ട്രീയ സാമൂഹ്യ രംഘത്തെ പ്രമുഖരായ കെ.എം ഗഫൂർ, സലാം വളാഞ്ചേരി, രാജൻ മാസ്റ്റർ, നീറ്റുകാട്ടിൽ മുഹമ്മദലി, പറശ്ശേരി അസൈനാർ, സി.അബ്ദുന്നാസർ, തൗഫീഖ് പാറമ്മൽ, വെസ്റ്റേൺ പ്രഭാകരൻ, ടി.ടി മാനു, പി.പി ഹമീദ്, പി.എസ് കുട്ടി, കെ.പിയൂസഫ്, നടക്കാവിൽ അലി, വി അലവികുട്ടി, നിസാർ കാർത്തല, വി.പി ജംഷാദ് തുടങ്ങിയവർ സംസാരിച്ചു. പ്രദേശവാസികൾ, കൊട്ടാരം ബ്രസീൽ ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here