HomeNewsDevelopmentsവളാഞ്ചേരി കറ്റട്ടികുളം കുളിമുറി നിർമ്മാണത്തിനും കുളിക്കടവ് പുനരുദ്ധരണ പദ്ധതിക്കും തുടക്കമായി

വളാഞ്ചേരി കറ്റട്ടികുളം കുളിമുറി നിർമ്മാണത്തിനും കുളിക്കടവ് പുനരുദ്ധരണ പദ്ധതിക്കും തുടക്കമായി

bathroom-construction-kattattikulam-2025

വളാഞ്ചേരി കറ്റട്ടികുളം കുളിമുറി നിർമ്മാണത്തിനും കുളിക്കടവ് പുനരുദ്ധരണ പദ്ധതിക്കും തുടക്കമായി

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ കറ്റട്ടികുളം കുളിമുറി നിർമ്മാണവും കുളിക്കടവ് പുനരുദ്ധരണപദ്ധതി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭയിലെ ജലാശയങ്ങളുടെ നവീകരണത്തിൻ്റെ ഭാഗമായാണ് ഇത്തരത്തിൽ പ്രവൃത്തികൾ നടത്തുന്നത് നഗരസഭ ചെയർമാൻ പറഞ്ഞു.അമ്യത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ വിവിധ വാർഡുകളിലായി ആറ് കുളങ്ങളായ ചൂരാട്ടുകുളം,അന്തിമഹാൻ കാളൻ കുളം,കരിങ്കുളം,തൈക്കാട്ട്കുളം,കൊട്ടാരം വലിയകുളം,പെരിങ്കായി കുളം എന്നിവയും നവീകരണം നടത്തുന്നുണ്ട്.പരിപാടിയിൽ ഡോ.മുഹമ്മദലി,വെസ്റ്റേൺ പ്രഭാകരൻ,ടി പി അബ്ദുള്ള കുട്ടി,കെ.കെ ബഷീർ,അബ്ബാസ് മാസ്റ്റർ,ടി.പി ഇഖ്ബാൽ,പറമ്പയിൽ നൗഷാദ് ബാബു,നാസർ വളാഞ്ചേരി,ശശി കാർത്തല തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!