HomeNewsInaugurationപൈങ്കണ്ണൂർ ജി.യു.പി സ്കൂളിലെ പൂർത്തീകരിച്ച നിരവധി പ്രവൃത്തികളുടെ ഉദ്ഘാടനം നടന്നു

പൈങ്കണ്ണൂർ ജി.യു.പി സ്കൂളിലെ പൂർത്തീകരിച്ച നിരവധി പ്രവൃത്തികളുടെ ഉദ്ഘാടനം നടന്നു

painkannur-gups-projects-inauguration-2025

പൈങ്കണ്ണൂർ ജി.യു.പി സ്കൂളിലെ പൂർത്തീകരിച്ച നിരവധി പ്രവൃത്തികളുടെ ഉദ്ഘാടനം നടന്നു

വളാഞ്ചേരി നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് പൈങ്കണ്ണൂർ ജി യു പി സ്കൂളിൽ നിർമിച്ച ചുറ്റുമതിൽ, മുറ്റം നവീകരണം,മുകളിലെ നിലകളിലേക്കുള്ള വൈദ്യുതീകരണം , 24-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വാട്ടർ ഫിൽട്ടർഎന്നിവയുടെ സംയുക്ത ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.ഇതോടൊപ്പം സ്കൂളിലെ ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനവും നടന്നു, സ്കൂളിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഉള്ള ലോഗോ പ്രകാശനം നടന്നു. കിഴക്കത്ത് പറമ്പിൽ മുഹമ്മദ് ഫൗണ്ടേഷന്റെ വകയായി സ്കൂളിലേക്ക് രണ്ട് സ്മാർട്ട് ടിവി സംഭാവന നൽകി. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞു .വാർഡ് കൗൺസിലർ താഹിറ ഇസ്മയിൽ ,പിടിഎ പ്രസിഡണ്ട് മഹേഷ് കുമാർ, ഓർമ്മ ഭാരവാഹികളായ മഠത്തിൽ ശ്രീകുമാർ ,വി.പി സാലിഹ്, അബ്ദുൽ ഗഫൂർ, ടിപി സൈനുദ്ദീൻ, എന്നിവർ ആശംസകൾ അർപ്പിച്ചു പ്രധാനാധ്യാപിക ഷിബിലി ടീച്ചർ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!