HomeNewsAccidentsകുറ്റിപ്പുറം പാണ്ടികശാലയിൽ ട്രക്കുകൾ കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്

കുറ്റിപ്പുറം പാണ്ടികശാലയിൽ ട്രക്കുകൾ കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്

pandikasala-accident-aug-2025

കുറ്റിപ്പുറം പാണ്ടികശാലയിൽ ട്രക്കുകൾ കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്

കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാണ്ടികശാലയിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. കോഴിക്കോട് കൊടുവള്ളി സ്വദേശി ഫാസിലിനെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. തകരാർ മൂലം ദേശീയപാതയുടെ വശത്തായി എറണാകുളത്തെക്ക് വാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ട്രക്ക് നിറുത്തിയിട്ടിരുന്നു. ഇതിന്റെ പിറകിൽ ഭക്ഷ്യ ധാന്യം വിതരണം നടത്തുന്ന കമ്പനിയുടെ ട്രക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രക്കിൽ നിന്നും സിലിണ്ടറുകൾ റോഡിൽ ചിതറി തെറിക്കുകയും പാതയിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിട്ടു. കുറ്റിപ്പുറം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!