ഒരു രൂപക്ക് പുതിയ മൊബൈൽ കണക്ഷൻ! ‘ഫ്രീഡം പ്രീപെയ്ഡ് പ്ലാനു’മായി ബി.എസ്.എൻ.എൽ
കൊച്ചി: ഒരു രൂപക്ക് പുതിയ മൊബൈൽ കണക്ഷൻ നൽകുന്ന ഫ്രീഡം പ്രീപെയ്ഡ് പ്ലാനുമായി ബി.എസ്.എൻ.എൽ. 30 ദിവസ പ്ലാനിൽ പരിധിയില്ലാത്ത കാളുകളും പ്രതിദിനം 2 ജി.ബി ഡാറ്റയും 100 എസ്.എം.എസും ലഭിക്കും. നമ്പർ പോർട്ട് ചെയ്യുന്നവർക്കും ഈ പ്ലാൻ ബാധകമാണെന്ന് എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ഫ്രാൻസിസ് ജേക്കബ് അറിയിച്ചു. 30 ദിവസത്തിന് ശേഷം ഇഷ്ടമുളള ബി.എസ്.എൻ.എൽ പാക്കേജ് തിരഞ്ഞെടുക്കാം. എല്ലാ കസ്റ്റമർ സർവീസ് സെന്ററിലും റീട്ടെയിൽ ഔട്ട്ലറ്റുകളിലും ആഗസ്റ്റ് 31 വരെ ഓഫർ ലഭ്യമാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here