വളാഞ്ചേരി കാട്ടിപ്പരുത്തിയിൽ ഓപ്പൺ ജിം ഫിറ്റ്നസ് സെന്ററർ തുറന്ന് കൊടുത്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാട്ടിപ്പരുത്തി ഡിവിഷനിൽ നിർമ്മാണം നടത്തിയ ഓപ്പൺ ജിം ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.പദ്ധതിയുടെ ഭാഗമായി ആറോളം ഡിവിഷനുകളിലാണ് ഓപ്പൺ ജിം ഫിറ്റ്നസ് സെൻ്റർ നടപ്പിലാക്കുന്നത്. ആറാമത്തെ ഓപ്പൺ ജിം ഫിറ്റ്നസ് സെൻ്ററാണ് കാട്ടിപ്പരുത്തിയിൽ ജനപങ്കാളിത്തത്തിൽ ചെയർമാൻ നാടിന് സമർപ്പിച്ചത്.പദ്ധതി വൻ വിജയമായതിനാൽ ഈ വർഷവും പദ്ധതിക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ട് എന്ന് ചെയർമാൻ ഉദ്ഘാട പ്രസംഗത്തിൽ പറഞ്ഞു.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ കലാ-കായിക മുജീബ് വാലാസി കൗൺസിലർമാരായ ശിഹാബ് പാറക്കൽ,സുബിത രാജൻ,കെ.കെ ബഷീർ,പി.കുഞ്ഞിമുഹമ്മദ്,കരുണാകരൻ,വി കെ രാജേഷ്,അസീസ് പാടത്ത്,സലീം പാടത്ത് തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here