അമീനയുടെ മരണം: കുറ്റിപ്പുറത്ത് അജ്ഞാത പോസ്റ്ററുകൾ, പരാതി നൽകി ഡി.വൈ.എഫ്.ഐ
കുറ്റിപ്പുറം : ആത്മഹത്യ ചെയ്ത നഴ്സ് അമീനയുടെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആരോപണങ്ങൾ ഉയർത്തി നഗരത്തിൽ അജ്ഞാത പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് രാഷ്ട്രീയവിവാദത്തിന് വഴിയൊരുക്കി. സിപിഎമ്മിനും ഡിവൈഎഫ്ഐക്കുമെതിരേയാണ് കുറ്റിപ്പുറം നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബസ് സ്റ്റാൻഡിനു സമീപം പോസ്റ്റർ പതിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മഴക്കോട്ട് ധരിച്ച ഇയാൾ മുഖം മാസ്ക് കൊണ്ട് മറച്ചിട്ടുണ്ട്. പോസ്റ്ററിലെ പരാമർശങ്ങൾ സാമൂഹികമാധ്യമത്തിൽ വ്യാപകമായി വാദപ്രതിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ സംഭവത്തിൽ പരാതി നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here