നഴ്സിംഗ് സ്റ്റാഫിന്റെ ദുരൂഹ മരണം; കുറ്റിപ്പുറം അമാന ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി വിമൺ ജസ്റ്റിസ് മൂവ്മെൻറ്
കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫിന്റെ ദുരൂഹ മരണത്തിന് കാരണക്കാരായ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിൽ കാലതാമസം സംഭവിക്കുന്നതിൽ വിമൺ ജസ്റ്റിസ് മൂവ്മെൻറ് മലപ്പുറം ജില്ലാ സമിതി കുറ്റിപ്പുറം അമാന ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഹോസ്പിറ്റൽ അധികൃതരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് ബോധ്യമായിട്ടും പ്രതികളായ ഹോസ്പിറ്റൽ അധികൃതർക്കെതിരിൽ ഇതുവരെയും നിയമ നടപടികൾ സ്വീകരിക്കാത്തതിൻ്റെ പിന്നിലും ദുരൂഹതയുണ്ടെന്നും വിമൺ ജസ്റ്റിസിൻ്റെ ഭാരവാഹികൾ ആരോപിച്ചു.വിമൺ ജസ്റ്റിസ് മൂവ്‌മെന്റ സമിതി ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി മാർച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ അധ്യക്ഷയായി.ഫൗസിയ, മൈമൂനടീച്ചർ, ഫൗസിയ അനസ് , ഷഹനാസ് , ഫൗസിയ എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here