കുറ്റിപ്പുറം മൂടാലിൽ ടോറസ് ലോറിക്ക് പിറകിൽ മിനി ലോറി ഇടിച്ചു; ഒരാൾക്ക് പരിക്ക്
കുറ്റിപ്പുറം : ടോറസ് ലോറിക്ക് പിന്നിൽ മിനി ലോറി ഇടിച്ച് അപകടം. ദേശീയപാതാ 66-ൽ മൂടാലിനു സമീപം വെള്ളിയാഴ്ച രാത്രി 11-ഓടെയാണ് അപകടം. പുളിക്കലിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന മിനി ലോറിയാണ് മുൻപിൽ പോകുകയായിരുന്ന ടോറസ് ലോറിയുടെ പിറകിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻഭാഗം തകർന്നു. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here