കുറ്റിപ്പുറത്ത് യുടേൺ വഴിയിൽ താൽകാലിക സ്പീഡ് ബ്രേക്കറുകൾ വരുന്നു
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് NH66 ആറുവരിപ്പാതയിൽ കുറ്റിപ്പുറത്തേക്കുള്ള യുടേൺ വഴിയിൽ അപകട ഭീഷണി ഒഴിവാക്കാൻ സ്പീഡ് ബ്രേക്കറുകൾ വരുന്നു ദേശീയപാതയുടെ നിർമാണം നടക്കുന്ന സാഹചര്യത്തിൽ വളാഞ്ചേരി ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും കുറ്റിപ്പുറം ടൗണിലേക്ക് പ്രവേശിക്കുന്നത് പൊന്നാനിയിലേക്ക് പോകുന്ന റോഡിലൂടെ റോങ്ങ് സൈഡ് വഴി യു ടേൺ എടുത്താണ്. കുറ്റിപ്പുറത്ത് ടൗണിലേക്ക് പ്രവേശിക്കാനുള്ള സർവ്വീസ് റോഡിൻ്റെ പണിപൂർത്തിയാകാത്തത് മൂലമാണ് ഈ പരിഷ്കരണം വരുത്തിയിരിക്കുന്നത്. ഇത് മൂലം ആറുവരിപാതയിൽ കുറ്റിപ്പുറത്ത് നിരന്തരം അപകടം പതിവാണ്. ഈ വിഷയം KNRCL അധികൃതരുമായി യുണൈറ്റഡ് കുറ്റിപ്പുറം ക്ലബ്ബ് പ്രവർത്തകർ സംസാരിക്കുകയും പ്രസ്തുത അപകട മേഖല KNRCL പ്രൊജക്റ്റ് കോഓർഡിനേറ്റർ വെക്കം റെഡ്ഢി സന്ദർശിച്ചു. വിഷയത്തിന്റെ ഗൗരവം യുണൈറ്റഡ് കുറ്റിപ്പുറം ക്ലബ്ബ് പ്രവർത്തകരായ ഇസ്മായിൽ യാഹു, ഷഫീഖ് ആലുക്കൽ, നബീൽ ടി. കെ എന്നിവർ ബോധ്യപ്പെടുത്തി. വിഷയത്തിൽ അടിയന്തിരമായി അപായ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനും തുടർന്ന് താൽകാലിക സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുമെന്നും ഉറപ്പ് നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here