HomeNewsAccidentsതലപ്പാറയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ തോട്ടിൽ വീണു

തലപ്പാറയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ തോട്ടിൽ വീണു

thalappara-accident-scooter

തലപ്പാറയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ തോട്ടിൽ വീണു

മൂന്നിയൂർ : ദേശീയപാതയിൽ തലപ്പാറ വലിയപറമ്പിനു സമീപം സ്‌കൂട്ടറിൽ കാറിടിച്ചതിനെത്തുടർന്ന് സ്‌കൂട്ടർ യാത്രികൻ തോട്ടിലേക്ക് തെറിച്ചുവീണു. യാത്രക്കാരനെ കണ്ടെത്താനായിട്ടില്ല. ഞായാറാഴ്ച രാത്രി വൈകിയും തിരച്ചിൽ തുടരുന്നുണ്ട്. വൈകീട്ട് ആറരയോടെ തലപ്പാറയിൽ ആറുവരിപ്പാതയിലെ സർവീസ് റോഡിലായിരുന്നു അപകടം. സ്‌കൂട്ടർ യാത്രികൻ തോട്ടിലേക്കു തെറിച്ചുവീണ വിവരമറിഞ്ഞതോടെ നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു. താനൂരിൽനിന്ന്‌ അഗ്നിരക്ഷാസേനയും എത്തിയിട്ടുണ്ട്. രാത്രി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വലിയപറമ്പ് സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടതെന്നു സംശയമുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!