കുറ്റിപ്പുറത്ത് കോമ്പോസിറ്റ് ഗർഡർ ഇന്ന് രാത്രി സ്ഥാപിക്കും; ഗതാഗത നിയന്ത്രണം
കുറ്റിപ്പുറം: ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറത്ത് നിർമിച്ച പുതിയ റെയിൽവേ മേൽപ്പാലത്തിന്റെ കോമ്പോസിറ്റ് ഗർഡർ ഇന്ന് രാത്രി സ്ഥാപിക്കും. രാത്രി 10 മുതൽ പുലർച്ചെ 2 വരെയാണ് നടക്കുക. കരാർ കമ്പനിയായ കെ.എൻ.ആർ.സിയാണ് റെയിൽവേ പാതയുടെ കുറുകെ ഗർഡർ സ്ഥാപിക്കുന്ന പ്രവർത്തി നടത്തുന്നത്. പ്രവർത്തി നടക്കുന്ന 10 മുതൽ 2 വരെയുള്ള സമയത്ത് ദേശീയപാതയിൽ യാത്രാ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പോലീസ് അറിയിച്ചു. വാഹനങ്ങൾ കുറ്റിപ്പുറം-തിരുനാവായ റോഡിലൂടെ പുത്തനത്താണിയിലേക്ക് വഴി തിരിച്ച് വിടും. ഗർഡർ സ്ഥാപിക്കുന്ന സമയത്ത് പ്രദേശത്ത് പൊതു ജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് കുറ്റിപ്പുറം പോലീസ് അറിയിച്ചു. പ്രസ്തുത സമയത്ത് തീവണ്ടി ഗതാഗതത്തിനും നിയന്ത്രണമുണ്ടായിരിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here