അമൃത് ഭാരത് പദ്ധതി; കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ നടക്കുന്ന രണ്ടാംഘട്ട നവീകരണപ്രവർത്തനങ്ങൾ ഒാഗസ്റ്റ് 30-നകം പൂർത്തിയാകും
കുറ്റിപ്പുറം : കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ നടക്കുന്ന അമൃത് ഭാരത് പദ്ധതിയുടെ രണ്ടാംഘട്ട നവീകരണപ്രവർത്തനങ്ങൾ ഒാഗസ്റ്റ് 30-നകം പൂർത്തിയാകും. രണ്ടാംഘട്ടത്തിൽ 2.5 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്രധാനമായും രണ്ടാംനമ്പർ പ്ളാറ്റ്ഫോമിലാണ് വികസനപ്രവർത്തനങ്ങൾ നടക്കുന്നത്. നിലവിലെ 850 മീറ്റർ പ്ളാറ്റ്ഫോം 10 സെന്റിമീറ്റർ ഉയർത്തി ഇന്റർലോക്ക് പാകുന്നുണ്ട്. ലിഫ്റ്റിനു സമീപത്തായി ശൗചാലയത്തിന്റെയും യാത്രക്കാർക്ക് വിശ്രമിക്കാനുള്ള മുറിയുടെയും നിർമാണം പുരോഗമിക്കുന്നു. കൂടാതെ 1000 സ്‌ക്വയർമീറ്റർ വിസ്‌തൃതിയിൽ വാഹനങ്ങൾ നിർത്തിയിടാനുള്ള സ്ഥലത്തിന്റെ നിർമാണവും നടക്കുന്നുണ്ട്. ഒന്നാംനമ്പർ പ്ളാറ്റ്ഫോമിൽ ഗ്രാനൈറ്റ് പതിക്കൽ രണ്ടാംഘട്ട വികസനപദ്ധതിയിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഗ്രാനൈറ്റ് പതിക്കൽ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here