എസ്എസ്എഫ് വളാഞ്ചേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു
എടയൂർ: സമരസാഹിത്യങ്ങൾ എന്ന പ്രമേയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന എസ്എസ്എഫ് വളാഞ്ചേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. പത്ത് സെക്ടറുകളിൽനിന്ന് രണ്ടായിരത്തോളം മത്സരാർഥികൾ പങ്കെടുത്തു. വടക്കുമ്പ്രം സെക്ടർ ജേതാക്കളായി. ഇരിമ്പിളിയം, നടുവട്ടം സെക്ടറുകൾ രണ്ടും മൂന്നും സ്ഥാനക്കാരായി. ഇരിമ്പിളിയം സെക്ടറിലെ മുഹമ്മദ് ജിയാദ് കലാപ്രതിഭയായി. എടയൂർ സെക്ടറിലെ മുഹമ്മദ് നാസിഹാണ് സർഗപ്രതിഭ. സാഹിത്യോത്സവിന്റെ ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാവൈസ് പ്രസിഡന്റ് പി.എസ്.കെ. ദാരിമി എടയൂർ നിർവഹിച്ചു. സാഹിത്യകാരൻ പി. സുരേന്ദ്രൻ മുഖ്യാതിഥിയായി. എസ്എസ്എഫ് കേരള എക്‌സിക്യുട്ടീവ് അംഗം സ്വാദിഖ് നിസാമി പ്രമേയപ്രഭാഷണം നിർവഹിച്ചു. സമാപനസമ്മേളനം സോൺ പ്രസിഡന്റ് അബ്ദുസ്സലാം അഹ്‌സനി ഉദ്ഘാടനംചെയ്തു. മുഹമ്മദ് അലി അധ്യക്ഷതവഹിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here