എസ്എൻഡിപി യോഗം തൊഴുവാനൂർ ശാഖയുടെ നേതൃത്വത്തിൽ കുടുംബസംഗമവും അനുമോദനവും
വളാഞ്ചേരി : എസ്എൻഡിപി യോഗം തിരൂർ യൂണിയനുകീഴിലുള്ള തൊഴുവാനൂർ ശാഖയുടെ നേതൃത്വത്തിൽ കുടുംബസംഗമവും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. തിരൂർ യൂണിയൻ പ്രസിഡന്റ് കെ.ആർ. ബാലൻ ഉദ്ഘാടനംചെയ്തു. വിദ്യകൊണ്ട് പ്രബുദ്ധരാവുകയെന്ന ഗുരുസന്ദേശം യാഥാർഥ്യമാക്കി മുന്നേറാൻ ഓരോ ശ്രീനാരായണീയർക്കും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശാഖാപ്രസിഡന്റ് ബിന്ദു മണികണ്ഠൻ അധ്യക്ഷതവഹിച്ചു. തിരൂർ യൂണിയൻ സെക്രട്ടറി സുരേഷ് പൈങ്കണ്ണൂർ സംഘടനാവിശദീകരണവും യോഗം ഡയറക്ടർ ഷിജു വൈക്കത്തൂർ മുഖ്യപ്രഭാഷണവും നിർവഹിച്ചു. ഉണ്ണി തിരുനിലം, മണി കാടാമ്പുഴ, മണികണ്ഠൻ താഴത്തേതിൽ, സത്യൻ മാമ്പറ്റ, ഹരീഷ് ഓടുപാറ, മല്ലിക സുരേഷ്, ജിദേഷ് മുക്കിലപ്പീടിക എന്നിവർ പ്രസംഗിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു. തിരൂർ യൂണിയൻ സെക്രട്ടറിയായി നിയമിതനായ സുരേഷ് പൈങ്കണ്ണൂരിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here