HomeNewsDevelopmentsമൂടാൽ – കഞ്ഞിപ്പുര ബൈപ്പാസ്; മൂന്നാംഘട്ട നിർമാണം വീണ്ടും തുടങ്ങി

മൂടാൽ – കഞ്ഞിപ്പുര ബൈപ്പാസ്; മൂന്നാംഘട്ട നിർമാണം വീണ്ടും തുടങ്ങി

kanjippura-moodal-bypass-rebuilt

മൂടാൽ – കഞ്ഞിപ്പുര ബൈപ്പാസ്; മൂന്നാംഘട്ട നിർമാണം വീണ്ടും തുടങ്ങി

കുറ്റിപ്പുറം : മൂടാൽ -കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ നടുഭാഗത്തിന്റെ പുനർനിർമാണം വീണ്ടും തുടങ്ങി. ടാറിങ്ങിന്റെ മുന്നോടിയായുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞദിവസമാണ് പുനരാരംഭിച്ചത്. പുനർനിർമാണ പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലായതിനെത്തുടർന്ന് ആക്‌ഷൻ കമ്മിറ്റി സമര രംഗത്തേക്കിറങ്ങുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പുനർനിർമാണ പ്രവർത്തനങ്ങൾക്ക് വേഗത കൈവന്നത്. 12 വർഷമായി പുനർനിർമാണം നടക്കുന്ന മൂടാൽ -കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ അമ്പലപ്പറമ്പ് മുതൽ ചുങ്കം വരെയുള്ള 1.7. കി.മീറ്റർ ദൂരം പുനർനിർമാണ പ്രവൃത്തികൾ മന്ദഗതിയിലായിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു. ചുങ്കം മുതൽ മൂടാൽ വരെയുള്ള 1.71 കി.മീറ്ററും കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെയുള്ള 2.5 കി.മീ ദൂരവും നിരന്തര ജനകീയ സമരങ്ങളെത്തുടർന്നാണ് കഴിഞ്ഞ രണ്ടു വർഷം കൊണ്ട് പുനർനിർമാണം നടത്തിയത്. നടുഭാഗത്തെ പുനർ നിർമാണം മന്ദഗതിയിലായത് വാഹന യാത്രികരെയും പരിസര വാസികളെയും വല്ലാതെ ബൂദ്ധിമുട്ടിലാക്കി.
ഏഴുകോടി രൂപയാണ് മൂന്നാംഘട്ട പുനർ നിർമാണത്തിന് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!