ഉല്ലാസബോട്ടിൽ അധ്യാപികയ്ക്ക് യാത്രയയപ്പ് ഒരുക്കി സഹപ്രവർത്തകർ
മാറാക്കര: വിരമിക്കുന്ന അധ്യാപികയ്ക്ക് ഉല്ലാസയാത്രയുടെ ഓർമ്മകൾ സമ്മാനമായി നൽകി സഹപ്രവർത്തകർ. കാടാമ്പുഴ മേൽമുറി ഗവ. എൽപി സ്കൂളിലെ വിരമിക്കുന്ന അധ്യാപിക സതിക്കാണ് അകലാപ്പുഴയിൽ ബോട്ടുസവാരിയൊരുക്കി വിരമിക്കൽച്ചടങ്ങ് സംഘടിപ്പിച്ചത്. ബോട്ടുയാത്രയ്ക്കിടെയായിരുന്നു വിരമിക്കൽ ചടങ്ങുകളും. പ്രഥമാധ്യാപിക ഫസീല വില്ലൻ അധ്യക്ഷയായി. മുൻ പ്രഥമാധ്യാപകൻ എം. അഹമ്മദ്, പി. രമേഷ്‌കുമാർ, സി. സുകേശിനി, പി. മുനീബ്, പി. ഹസീന, ജുനൈദ് പാമ്പലത്ത്, സി. സജിനി, എ.എസ്. സുകന്യ, കെ. സാജുന്നീസ, എൻ. സ്മിത, എ.പി. റാഷിദ, പി. സുൽഫത്ത്, കെ. രമിത, എ.പി. അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here