HomeNewsReligionഉംറ ജൂൺ 11-ന് ആരംഭിക്കും

ഉംറ ജൂൺ 11-ന് ആരംഭിക്കും

madeena

ഉംറ ജൂൺ 11-ന് ആരംഭിക്കും

മക്ക: ജൂൺ 11-ന് (ദുൽ ഹജ്ജ് 15) ഉംറ സീസൺ ആരംഭിക്കുമെന്ന് സൗദി അറേബ്യയുടെ ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. വിസ നൽകിത്തുടങ്ങുന്ന പ്രധാന തീയതികൾ, വിദേശ ഏജന്റുമാരുമായുള്ള കരാറുകൾ, വിദേശ ഉംറ തീർഥാടകരുടെ സൗദിയിലേക്കുള്ള പ്രവേശനത്തിനും തിരികെ പോകുന്നതിനുമുള്ള സമയപരിധി തുടങ്ങി എല്ലാ പ്രധാനവിവരങ്ങളും മന്ത്രാലയം ഹജ്ജ് കലണ്ടർ വഴി പുറത്തിറക്കിയിട്ടുണ്ട്.
madeena
ഉംറ വിസ വിതരണം ജൂൺ 10-ന് (1446 ദുൽ ഹജ്ജ് 14) ആരംഭിക്കും. തുടർന്ന് ജൂൺ 11-ന് (1446 ദുൽ ഹജ്ജ് 15) തീർഥാടകരുടെ വരവ് ഔദ്യോഗികമായി ആരംഭിക്കും. തീർഥാടകർക്കുള്ള സേവനങ്ങൾ നിർവഹിക്കുന്നതിനുള്ള വിദേശ ഏജന്റുമാരുമായുള്ള കരാറുകൾ മേയ് 27-ന് (1446 ദുൽഖ അദ് 29 ) മുൻപ്‌ അന്തിമമായി തീർപ്പാക്കണം.
Ads
‘നുസുക്’ പ്ലാറ്റ്ഫോമും ‘ഉംറ പാത്ത്’ സംവിധാനവും വഴി അംഗീകൃത വിദേശ ഏജന്റുമാർ സേവനംആരംഭിച്ചതോടെ മാർച്ച് 25-ന് തന്നെ പുതിയ ഉംറ സീസണിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. ഹജ്ജ്, ഉംറ സർവീസസ് ഫോറം 2025-ൽ കഴിഞ്ഞ ഏപ്രിൽ 14-ന് ഉംറ കമ്പനികളും ഏജന്റുമാരും തമ്മിലുള്ള കരാറുകളിൽ ഒപ്പുവെച്ചുതുടങ്ങിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!