കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023ന് തുടക്കമായി

കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പരപ്പാര സിദ്ധീഖ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഫസൽ അലി സഖാഫ് തങ്ങൾ ,ഫസീന അഹമ്മദ്കുട്ടി ,റമീന സി വി ,പഞ്ചായത്ത് മെമ്പർമാരായ റിജിത ഷലീജ് , സി കെ ജയകുമാർ , കെ ടി ഹമീദ്, സക്കീർ മൂടാൽ , സാബാ കരിം, വി പി അഷ്റഫലി ,മാന അബൂബക്കർ , എം വി വേലായുധൻ, മഹ്സിനത്ത് കൂടാതെ യൂത്ത് കോഡിനേറ്റർ ഫാസിൽ കെ സി . പഞ്ചായത്ത് കേരളോത്സവം സബ് കമ്മിറ്റി ഭാരവാഹികളായ സി പി നിസാർ ,ഷമീർ തടത്തിൽ ,മുജീബ് റഹ്മാൻ ടി ഹാഷിം ജമാൽ , രതീഷ് പേരശ്ശന്നൂർ എന്നിവർ സംസാരിച്ചു. ഒരാഴ്ച്ച നീണ്ട് നിൽക്കുന്ന മത്സരങ്ങളാണ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി നടക്കുന്നത് .
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									