HomeNewsEducationAdmissionകുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

rpf-shoranur-campaign

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

കുറ്റിപ്പുറം: ആർപിഎഫിന്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ട്രെയിനിന് നേരെയുള്ള കല്ലേറ്, പാളത്തിൽ കല്ലുകൾ വയ്ക്കുക, റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുക്ക തുടങ്ങിയ ട്രെയിനിലും റെയിൽവേ പരിസരങ്ങളിലും നടക്കുന്ന നിയമവിരുദ്ധ പ്രവൃത്തികൾ മൂലമുണ്ടായേക്കാവുന്ന അപകടങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകി.
rpf-shoranur-campaign
ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ കയറുകയും ഇറങ്ങുകയും ചെയ്യൽ, തീവണ്ടിയുടെ ഫുട്ബോർഡിൽ നിന്നുള്ള യാത്ര ചെയ്യൽ എന്നീ പ്രവൃത്തികൾ ഒഴിവാക്കണമെന്ന ഉപദേശവും വിദ്യാർത്ഥികൾക്ക് നൽകി. റെയിൽവേ ഹെല്പ്ലൈൻ നമ്പരായ 139 വിദ്യാർത്ഥികൾക്കും അധ്യാപർക്കുമായി പരിചയപ്പെടുത്തി. ആർ.പി.എഫ് സി.ഐ‌ സി.ടി ക്ലാര വൽസ, സബ് ഇൻസ്പെക്ടർ പി.വി ഹരികുമാർ എന്നിവർ ക്യാമ്പയിനിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!