മാറാക്കര പഞ്ചായത്ത് പരിരക്ഷ ഹോംകെയറിന് അനുവദിച്ച വാഹനത്തിന്റെ താക്കോൽ കൈമാറി

മാറാക്കര : മാറാക്കര പഞ്ചായത്തിന്റെ പരിരക്ഷ പദ്ധതിയുടെ ഹോംകെയർ സേവനത്തിന് വാഹനമായി. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ പ്രത്യേക വികസനപദ്ധതിയിൽനിന്ന് അനുവദിച്ച എട്ടരലക്ഷം രൂപ വിനിയോഗിച്ചാണ് വാഹനം വാങ്ങിയത്. എം.എൽ.എ. പ്രസിഡന്റ് ടി.പി. സജ്നക്ക് താക്കോൽ കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഒ.പി. കുഞ്ഞിമുഹമ്മദ്, കെ.പി. ഷെരീഫ ബഷീർ, നജ്മത്ത് പാമ്പലത്ത്, ബ്ലോക്ക് പഞ്ചായത്തംഗം പി.വി. നാസിബുദ്ദീൻ, അംഗങ്ങളായ എ.പി. ജാഫർഅലി, പി. മുഹമ്മദ് റഷീദ്, ശ്രീഹരി, സജിത തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									