കാവുംപുറത്ത് കല്ലു കയറ്റിയ ലോറി പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം

വളാഞ്ചേരി : വട്ടപ്പാറ താഴെ കാവുംപുറത്ത് പാലത്തിൽ ടിപ്പർലോറി മറിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി മുടിപ്പിൻവളവിനു താഴെ പാലത്തിന്റെ കൈവരികളിൽ ഇടിച്ചാണ് മറിഞ്ഞത്. തോട്ടിലേക്ക് വീഴാതെ റോഡിലേക്ക് മറിഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. കോഴിക്കോടുനിന്ന് തൃശ്ശൂരിലേക്ക് താബൂക്കുമായി പോകുകയായിരുന്നു ലോറി. നിസാരമായി പരിക്കേറ്റ ടിപ്പറിലെ ഡ്രൈവറും ക്ലീനറും വളാഞ്ചേരി സ്വകാര്യ അശുപത്രിയിൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ തേടി. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ വളാഞ്ചേരിക്കും വെട്ടിച്ചിറയ്ക്കുമിടയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									