ദേശീയ പണിമുടക്ക്: സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ കാൽനട പ്രചരണ ജാഥ നടത്തി

വളാഞ്ചേരി: ജനങ്ങളെ സംരക്ഷിക്കുക രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രവാക്യവുമായി 28, 29 തിയ്യതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർഥം വളാഞ്ചേരി മുനിസിപ്പൽ സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തി. വൈകിട്ട് 4നു കൊട്ടാരത്ത് എസ് ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് വി പി അബ്ദു റഹ്മാൻ എന്ന മണി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കാവുംപുറത്ത് സമാപിച്ചു. കെ എം ഫിറോസ് ബാബു, കെ ആർ സുകുമാരൻ, മുഹമ്മദലി നീറ്റുകാട്ടിൽ, ജാഥാ ക്യാപ്റ്റൻ കെ പി യൂനുസ്, ബാബുരാജ്, വി കെ രാജേഷ്, എം വി ബാലൻ പ്രസംഗിച്ചു. എം പി ഷാഹുൽ ഹമീദ്, ഹരികുമാർ ,ടി പി പ്രേമരാജൻ, റഷീദ് ഇ പി മുഹമ്മദലി നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									