കുറ്റിപ്പുറം മിനിപമ്പയിലെ അന്നദാന ക്യാമ്പിലേക്ക് അരി നൽകി എം.എസ്.എഫ്

കുറ്റിപ്പുറം: ശബരിമല തീർഥാടകർക്കായി അയ്യപ്പസേവാസംഘം മിനിപമ്പയിൽ നടത്തുന്ന അന്നദാനത്തിലേക്ക് എം.എസ്.എഫ്. രണ്ട് ചാക്ക് അരി നൽകി. എം.എസ്.എഫ്. നേതാക്കളെയും പ്രവർത്തകരെയും സേവാസംഘം ഭാരവാഹികൾ സ്വീകരിച്ചു. ചടങ്ങിൽ സേവാസംഘം കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിൽനിന്ന് സേവാസംഘം ഭാരവാഹികൾ അരി സ്വീകരിച്ചു.

എം.എസ്.എഫ്. മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, എം.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഷറഫു പിലാക്കൽ, സെക്രട്ടറി അഷ്ഹർ പെരുമുക്ക്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.എ. വഹാബ്, ആസിം ആളത്ത്, വി.കെ.എ. മജീദ്, എം.എസ്.എഫ്. നേതാക്കളായ എം.വി. അസൈനാർ നെല്ലിശ്ശേരി, റാഷിദ് കൊക്കൂർ, ഫർഹാൻ ബിയ്യം, ഷഫീഖ് കൂട്ടായി, എ.വി. നബീൽ, ഷാഹിദ് വാഫി, ആഷിഖ് മദിരശ്ശേരി, സേവാസംഘം ഭാരവാഹികളായ മനോജ് കെ.വി., കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									