എടയൂർ ഗ്രാമ പഞ്ചായത്തിലെ അഞ്ചോളം പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

എടയൂർ: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി പൊതു ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് ഉല്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടയൂർ ഗ്രാമ പഞ്ചായത്തിലെ അഞ്ചോളം പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. എടയൂർ ഒടുങ്ങാട്ടുകുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി. വേലായുധൻ, ജില്ലാ പഞ്ചായത്തംഗം എ.പി സബാഹ് , ബ്ലോക്ക് മെമ്പർമാരായ ആയിഷ ചിറ്റകത്ത്, ബുഷ്റ നാസർ , ഫർസാന നിസാർ പഞ്ചായത്തംഗങ്ങളായ കെ.കെ രാജീവ് മാസ്റ്റർ, കെ.എ തസ്നി, ദലീല റൗഫ്, ഫിഷറീസ് പ്രെമോട്ടർ യൂ.കെ ബിജു എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									