ആതവനാട് മാട്ടുമ്മൽ ജി.എച്ച്.എസ്.എസിന് ഒയിസ്കയുടെ സഹായം

ആതവനാട്: ആതവനാട് മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഒയിസ്കയുടെ സഹായധനം. സ്കൂളിലെ ഒയിസ്കയുടെ ചിൽഡ്രൻസ് ഫോറസ്റ്ററി പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാണ് ഫണ്ടനുവദിച്ചത്. സ്കൂളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും പരിപാലിക്കാനുമാണ് ഫണ്ടുപയോഗിക്കുക. വളാഞ്ചേരി ചാപ്റ്റർ പ്രസിഡന്റ് കെ. ശ്രീകാന്തിൽനിന്ന് പ്രിൻസിപ്പൽ ഇൻചാർജ് ജയ്സൺ ജോൺ, പി.ടി.എ. പ്രസിഡന്റ് യാഹു കോലിശേരി എന്നിവർ ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി. കെ.ടി. രാമകൃഷ്ണൻ, എം. സുനിൽ, സി.വി. രാധിക, എം.എ. നജ്മുദ്ദീൻ, ലിയാക്കത്ത് അലി എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
