ജെ.സി.ബി, ഹിറ്റാച്ചി, ക്രെയിൻ, ടിപ്പർ എന്നിവയുടെ വാടക 20% വർദ്ധിപ്പിച്ചു

മലപ്പുറം : ജെ.സി.ബി., ഹിറ്റാച്ചി, ക്രെയിൻ, ടിപ്പർ മുതലായ മെഷിനറികളുടെ വാടക ഓഗസ്റ്റ് ഒന്നു മുതൽ 20 ശതമാനം വർധിപ്പിക്കുമെന്ന് ഉടമകളുടെ സംഘടനയായ കൺസ്ട്രക്ഷൻ എക്വിപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. ജെ.സി.ബിയുടേത് ഒരുമണിക്കൂറിനു 1,200 രൂപയെന്നത് 1,440-ഉം ഹിറ്റാച്ചിയുടേത് 800-ൽ നിന്ന് 960 ആയും കൂടും.
