Trending News
HomeNewsEducationAdmissionസ്‌കൂളുകളില്‍ ക്ലാസ്‌ സ്ഥാനക്കയറ്റ നടപടികള്‍ പൂര്‍ത്തിയായി; നാളെമുതല്‍ സ്‌കൂള്‍ മാറ്റത്തിനുള്ള ടിസിക്കും പുതിയ സ്‌കൂളില്‍ ചേരുന്നതിനും അപേക്ഷിക്കാം

സ്‌കൂളുകളില്‍ ക്ലാസ്‌ സ്ഥാനക്കയറ്റ നടപടികള്‍ പൂര്‍ത്തിയായി; നാളെമുതല്‍ സ്‌കൂള്‍ മാറ്റത്തിനുള്ള ടിസിക്കും പുതിയ സ്‌കൂളില്‍ ചേരുന്നതിനും അപേക്ഷിക്കാം

admission

സ്‌കൂളുകളില്‍ ക്ലാസ്‌ സ്ഥാനക്കയറ്റ നടപടികള്‍ പൂര്‍ത്തിയായി; നാളെമുതല്‍ സ്‌കൂള്‍ മാറ്റത്തിനുള്ള ടിസിക്കും പുതിയ സ്‌കൂളില്‍ ചേരുന്നതിനും അപേക്ഷിക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നുമുതല്‍ ഒമ്ബതാം ക്ലാസ്വരെയുള്ള വിദ്യാര്‍ഥികളുടെ സ്ഥാനക്കയറ്റ നടപടികള്‍ ചൊവ്വാഴ്ച(ഇന്ന് )അതത് സ്കൂളുകളില്‍ പൂര്‍ത്തിയാക്കും. ബുധനാഴ്ച മുതല്‍ (നാളെ ) സ്കൂള്‍ മാറ്റത്തിനുള്ള വിടുതല്‍സര്‍ട്ടിഫിക്കറ്റിനും (ടിസി) പുതിയ സ്കൂളുകളില്‍ ചേരാനും അവസരം ലഭിക്കും.
Apply-Now
സ്കൂള്‍മാറ്റം ആഗ്രഹിക്കുന്നവര്‍ ടിസി അപേക്ഷയും ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഒന്നാം ക്ലാസ് പ്രവേശനം ഓണ്‍ലൈനായി ആരംഭിച്ചിട്ടുണ്ട്. അധികം കുട്ടികളെയും സ്കൂളുകളില്‍ പ്രധാന അധ്യാപകര്‍ ഫോണ്‍മുഖേനയാണ് ഒന്നാംക്ലാസില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. പുതുതായി സ്കൂളില്‍ ചേരാന്‍ sampoorna.kite.kerala.gov.in പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
vpaup-school
പ്രധാനാധ്യാപകര്‍ക്ക് ഫോണ്‍ മുഖേന രക്ഷിതാക്കളെ വിളിച്ചും സ്കൂള്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാം. അനുബന്ധരേഖകളും മറ്റ് വിശദാംശങ്ങളും ലോക്ഡൗണ്‍ പിന്‍വലിച്ചശേഷം സ്കൂളുകളിലെത്തിച്ചാല്‍ മതി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!