വളാഞ്ചേരി നഗരസഭാ വികസന സെമിനാർ നടന്നു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ വികസന സെമിനാർ നടന്നു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷതവഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, കെ.എം. ഗഫൂർ, സലാം വളാഞ്ചേരി, പറശ്ശേരി അസ്സൈനാർ, ടി.കെ. ആബിദ്, ടി.പി. അബ്ദുൾ ഗഫൂർ, മൂർക്കത്ത് മുസ്തഫ, സി.എം. റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.
