HomeNewsAgricultureകനത്ത മഴ; കോട്ടക്കൽ ആട്ടീരി പാടത്ത് വെള്ളം കയറി വൻ കൃഷി നാശം

കനത്ത മഴ; കോട്ടക്കൽ ആട്ടീരി പാടത്ത് വെള്ളം കയറി വൻ കൃഷി നാശം

atteeri-crops-damage

കനത്ത മഴ; കോട്ടക്കൽ ആട്ടീരി പാടത്ത് വെള്ളം കയറി വൻ കൃഷി നാശം

കോട്ടക്കൽ: കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയിൽ പെയ്യുന്ന കനത്ത മഴയിൽ ആട്ടീരി പാടത്ത് വെള്ളം കയറി വൻ കൃഷി നാശം സംഭവിച്ചു. ഈ വർഷം ആട്ടീരി പാടത്ത് വെള്ളം കയറുന്നത് ഇത് രണ്ടാമത്തെ പ്രാവശ്യം. രണ്ട് പ്രാവശ്യവും ഏക്കർ കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിച്ചത്.പ്രധാനമായും മരച്ചീനി കൃഷിയായിരുന്നു ഇവിടെ. ആദ്യത്തെ കൃഷി മെയ് മാസത്തിൽ ചെയ്തതായിരുന്നു’ കഴിഞ്ഞ മാസം ഉണ്ടായ വെള്ളം കയറലിൽ ഇവ നശിച്ചു.ഇപ്പോഴത്തെ കൃഷി തുടങ്ങിയിട്ട് ഒരു മാസമായി. ഏക്കർ കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിച്ചത്.പ്രധാനമായും പള്ളിപ്പുറത്തിനും ചിറക്കലിനും ഇടയിലുള്ള വയലിലാണ് കൃഷി ഇറക്കിയിരുന്നത്. നെൽക്കൃഷി വാഴ എന്നിവ നശിച്ചാൽ ചെറിയ സംഖ്യ നഷ്ട പരിഹാരം ചിലപ്പോൾ കിട്ടാറുണ്ടെങ്കിലും മരച്ചീനിക്ക് നഷ്ടപരിഹാരം കിട്ടാറില്ല എന്നാണ് കർഷകർ പറയുന്നത്.കർഷകരുടെ നാല് മാസത്തെ അധ്വാനമാണ് നഷ്ടപ്പെട്ടത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!