കോൺഗ്രസ് പാർട്ടിയുടെ 135ആം ജന്മദിനം; പാണ്ടികശാല കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു

വളാഞ്ചേരി: കോൺഗ്രസ് പാർട്ടിയുടെ 135ആം ജന്മദിനം വിപുലമായ പരിപാടികളോടെ പാണ്ടികശാല കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ചു. മുൻ ബ്ലോക്ക് സെക്രെട്ടറി ടി.പി അബ്ദുള്ളക്കുട്ടി സ്വാഗതവും വാർഡ് പ്രസിഡന്റ് ടി.പി ബാവനു അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മണ്ഡലം പ്രസിഡന്റ് ഹമീദ് പാണ്ടികശാല ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. പതാക ഉയർത്തൽ ചടങ്ങിന് വി ടി സുബ്രമണ്യൻ എന്ന ഉണ്ണി നേതൃത്വം നൽകി.

മുതിർന്ന കോൺഗ്രസ് നേതാവ് ഇറ്റലി മൂസക്ക  ജന്മദിന കേക്ക് മുറിച്ചു വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് കോട്ടക്കൽ അസംബ്ലി സെക്രട്ടറി ഷബാബ് വക്കരത്ത് കോൺഗ്രസ് ജന്മദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൈനുദ്ധീൻ ചോലക്കൽ, സമദ് കടമ്പിൽ, കെ പി കുഞ്ഞിമുഹമ്മദ്, രാജു താഴങ്ങാടി, ബാസിത് വക്കരത്ത്, ഷഫീക് കളപ്പടത്തിൽ, അസർ എം പി, അസ്ഫർ കെ, ബഷീർ, ഇക്ബാൽ നീട്ടുകട്ടിൽ, നൗഫൽ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									