കാടാമ്പുഴ മേൽശാന്തിക്ക് 84; ആശംസകളുമായി എം.എൽ.എ യെത്തി

മാറാക്കര: 84ന്റെ നിറവിൽ കാടാമ്പുഴ ഭഗവതി ക്ഷേത്രം മേൽശാന്തി പുതുമനമഠം നാരായാണൻ എമ്പ്രാതിരി. പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കാൻ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങളും. ഇന്നലെ മേൽശാന്തിയുടെ എ.സി നിരപ്പിലുള്ള വീട് സന്ദർശിച്ചാണ് എം.എൽ.എ ആശംസകൾ അറിയിച്ചത്.

മേൽശാന്തിയും പത്നിയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് എം.എൽ.എയെ സത്കരിച്ചു. മാറാക്കര മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി മൊയ്തീൻകുട്ടി മാസ്റ്റർ, ഒ.പി കുഞ്ഞി മുഹമ്മദ്, ജുനൈദ് പാമ്പലത്ത്, സക്കീറലി പി തുടങ്ങിയവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
