HomeNewsGOപ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടൽ; കോട്ടക്കൽ ഗവ. എൽ.പി സ്കൂൾ ഭൂമി കൈമാറ്റത്തിനുള്ള തുടർ  നടപടികൾ സ്വീകരിക്കുവാൻ ഉത്തരവായി

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടൽ; കോട്ടക്കൽ ഗവ. എൽ.പി സ്കൂൾ ഭൂമി കൈമാറ്റത്തിനുള്ള തുടർ  നടപടികൾ സ്വീകരിക്കുവാൻ ഉത്തരവായി

glps-kottakkal

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടൽ; കോട്ടക്കൽ ഗവ. എൽ.പി സ്കൂൾ ഭൂമി കൈമാറ്റത്തിനുള്ള തുടർ  നടപടികൾ സ്വീകരിക്കുവാൻ ഉത്തരവായി

കോട്ടക്കൽ: കോട്ടക്കൽ ഗവ. എൽ.പി. സ്കൂളിന്റെ 22 സെന്റ് ഭൂമിയും ആര്യവൈദ്യശാലയുടെ 24 സെന്റ് ഭൂമിയും പരസ്പരം കൈമാറുന്നതിനായുള്ള  തുടർ നടപടികൾ സ്വീകരിക്കുവാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി ഉത്തരവായി. 176/എൽ /1/2018 റവ.പ്രകാരമാണ് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് നൽകിയത്.

പ്രസ്തുത വിദ്യാലയത്തിന്റെ സമഗ്ര വികസനത്തിന് ഉപകാരപ്പെടുന്നതിനായി  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ ഭൂമി കൈമാറ്റത്തിനുള്ള ഉത്തരവായത്. വിദ്യാലയത്തിന്റെ പുരോഗതി ലക്ഷ്യമാക്കിയുള്ള ഭൂമി കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന് മുനിസിപ്പൽ ഭരണ സമിതിയും സ്കൂൾ അധികൃതരും എം.എൽ.എയെ സമീപിച്ച്  ഇക്കാര്യം ധരിപ്പിച്ചിരുന്നു. തുടർന്ന് എം.എൽ.എ കഴിഞ്ഞ ജനുവരിയിൽ റവന്യു വകുപ്പ് മന്ത്രിക്ക് ഇതേ ആവശ്യമുന്നയിച്ച് കത്ത് നൽകുകയും  ഈ വിഷയം നിയമസഭാ ചോദ്യമായി  ഉന്നയിക്കുകയും ചെയ്തിരുന്നു.
glps-kottakkal
തിരൂർ താലൂക്ക് കോട്ടക്കൽ  വില്ലേജിൽപ്പെട്ട ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്ന ബ്ലോക്ക് നം. 39 റീ.സ.നം 187/5 ൽപ്പെട്ട 22 സെന്റ് ഭൂമിയും കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഉടമസ്ഥതയിലുള്ള ബ്ലോക്ക് നം. റീ.സ.നം 188/17 ൽപ്പെട്ട 24 സെന്റ് ഭൂമിയും പരസ്പരം കൈമാറി സ.ഉ (എം.എസ്) 297/13/റവ പ്രകാരം ഉത്തരവായിരുന്നു.പ്രസ്തുത ഉത്തരവിൽ ഭൂമിയുടെ കമ്പോള വില സംബന്ധിച്ച് ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് ലഭ്യമാക്കി ഉത്തരവ് പിന്നാലെ പുറപ്പെടുവിക്കുന്നതാണെന്നും അറിയിച്ചിരുന്നു. തുടർന്ന് ജില്ലാ കളക്ടർ പരസ്പരം കൈമാറേണ്ട ഭൂമികളുടെ കമ്പോള വില ഉൾപ്പെടെയുള്ള പ്രൊപ്പോസൽ ലാന്റ് റവന്യു കമ്മീഷണർ മുഖേന സമർപ്പിച്ചിരുന്നു. ആയത് 176/എൽ 1/18/ റവ നമ്പർ ഇ ഫയലിൽ പരിശോധന നടത്തുകയും ഭൂമി കൈമാറ്റത്തിന് ധന വകുപ്പിന്റെ സമ്മതം ലഭ്യമാക്കുകയും ചെയ്തിരുന്നു.
Ads
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്ന ഭൂമിയുടെ കമ്പോള വില തുല്യമായതിനാലും ഭൂമി കൈമാറ്റം സംബന്ധിച്ച ഉത്തരവ് നേരത്തെ പുറപ്പെടുവിച്ച സാഹചര്യത്തിൽ ഭൂമി കൈമാറ്റത്തിനുള്ള നടപടികൾ സ്വീകരിക്കുവാൻ കളക്ടറോട് നിർദ്ദേശിച്ചിരിക്കുകയാണ്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!